2026 ജനുവരിയോടെ നിരവധി മാറ്റങ്ങള്‍ രാജ്യത്തെ ബാങ്ക് മേഖലയില്‍ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ
Reports that many changes will take place in the country's banking sector by January 2026
2026 ജനുവരിയോടെ നിരവധി മാറ്റങ്ങള്‍ രാജ്യത്തെ ബാങ്ക് മേഖലയില്‍ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ഡിജിറ്റല്‍ ബാങ്കിങ്ങിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതിന് പിന്നാലെയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയത്. ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ആര്‍ബിഐ വ്യക്തമാക്കി. എല്ലാ അക്കൗണ്ട് ഇടപാടുകള്‍ക്കും എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍ അലര്‍ട്ടുകള്‍ ഉണ്ടായിരിക്കും. ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ബാങ്കുകള്‍ ആര്‍ബിഐയുടെ അനുമതി തേടിയിരിക്കണം. ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് വ്യക്തവും രേഖാമൂലമുള്ളതുമായ അനുമതി വാങ്ങിയിരിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. ഡിജിറ്റല്‍ സേവനങ്ങളുടെ നിബന്ധനകള്‍, വ്യവസ്ഥകള്‍, ഈടാക്കുന്ന ഫീസുകള്‍, പരാതി പരിഹരിക്കുന്ന സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് വ്യക്തമായ ഭാഷയില്‍ ബാങ്ക് വിവരണം നല്‍കണമെന്നും ആര്‍ബിഐ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













