കൊല്ലം ജില്ല കാർഷികമേള മന്ത്രി ടി. സിദ്ധിക്ക് ഉത്ഘാടനം ചെയ്തു
ജില്ലാതല കാർഷിക മേള മന്ത്രി ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്തു
ജില്ലാതല കാർഷിക മേള കൃഷി മന്ത്രി ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ പരമ്പരാഗത രീതികൾക്കൊപ്പം ആധുനിക സാങ്കേതികവിദ്യകളും 'സ്മാർട്ട് വർക്കും' അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. കൃഷിയെ ഉപജീവനത്തിനപ്പുറം ഒരു സംസ്കാരമായി വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കിളികൊല്ലൂർ കൃഷിഭവന്റെ നേതൃത്വത്തിലുള്ള മുഖത്തല ഫാം പ്ലാൻ എഫ്പിഒ (ജ്ഞാനോദയം ഫാർമർ പ്രൊഡ്യൂസിങ് ഓർഗനൈസേഷൻ) വിപണിയിലെത്തിക്കുന്ന മൂല്യവർധിത ഉത്പന്നങ്ങളുടെ ആദ്യ വില്പനയും വേദിയിൽ നടന്നു. ജില്ലയിലെ മികച്ച കർഷകരെയും വേദിയിൽ ആദരിച്ചു
വിഷ്ണു മോഹൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ എ കെ ഹഫീസ്, ജില്ലാ കളക്ടർ ആനി ജൂലാ തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം, പ്രിൻസിപ്പൽ കൃഷി ഓഫീസർ അനീസ എസ് , ആത്മ പ്രോജക്ട് ഡയറക്ടർ പ്രീത, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













