കേരളത്തിന്റെ വളർച്ചയിൽ അഭിനന്ദിച്ചു ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ
Vice President C.P. Radhakrishnan said that Kerala's role in shaping India's education sector is remarkable and unique.
മറ്റ് സംസ്ഥാനങ്ങൾ 40% സാക്ഷരതയിൽ എത്തി നിൽക്കുമ്പോൾ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനമായി ദൈവത്തിൻ്റെ സ്വന്തം നാടായ കേരളമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇന്നത്തെ യുവാക്കൾ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് ലഹരി ഉപയോഗം. അതുകൊണ്ട് തന്നെ
രാജ്യത്തുടനീളം ലഹരി മുക്ത സമൂഹങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സ്വന്തം സംരംഭം പങ്കുവച്ച് “ലഹരി വിരുദ്ധ” ജനകീയ പ്രസ്ഥാനത്തിന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. ഇത് വ്യക്തികൾക്കും സമൂഹങ്ങൾക്കും ഒരുപോലെ പരിഹരിക്കാനാകാത്ത നാശമുണ്ടാക്കുന്നു. ശാരീരികമായ ആരോഗ്യത്തിനും ധാർമ്മിക ശക്തിക്കും സാമൂഹിക ഐക്യത്തിനും ലഹരി വിരുദ്ധ ജീവിതശൈലി അനിവാര്യമാണ്. സത്യം,കാരുണ്യം,ദേശീയ ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സാമൂഹിക മാധ്യമങ്ങൾ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര സഹമന്ത്രിയും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ സുരേഷ് ഗോപി, സംസ്ഥാന ധന മന്ത്രി കെ. എൻ. ബാലഗോപാൽ ത്തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













