കേരളത്തിലെ ഏറ്റവും വലിയതും മനോഹരവുമായ റെയിൽവേ സ്റ്റേഷൻ...ഷൊർണൂർ ജംഗ്ഷൻ
The largest and most beautiful railway station in Kerala...Shornur Junction The main advantage of Shornur Junction
കേരളത്തിലെ ഏറ്റവും വലിയതും മനോഹരവുമായ റെയിൽവേ സ്റ്റേഷൻ...ഷൊർണൂർ ജംഗ്ഷൻ മിനി എയർപോർട്ട് പോലെ സജ്ജീകരിച്ചിരിക്കുന്ന ഷൊർണുർ ജംഗ്ഷൻ വൃത്തിയുള്ള സാഹചര്യം യാത്രക്കാർക്ക് നൽകുന്നു എന്നതാണ് പ്രധനം. വിശാലമായ കാർ പാർക്കിങ്ങിൽ തുടങ്ങി യാത്രക്കാരന്റെ അടിസ്ഥാന ആവശ്യങ്ങൾ എല്ലാം തന്നെ നിറവേറ്റുന്ന തരത്തിലാണ് റെയിൽവേ സ്റ്റേഷന്റെ നിർമാണം. എല്ലാ പ്ലാറ്റഫോമിലേക്കും ലിഫ്റ്റ് സൗകര്യമുണ്ട്. ഫിഫ്ത് പ്ലാറ്റഫോമിൽ എ സി വെയ്റ്റിംഗ് ഹാൾ ഉണ്ട്. ഫ്രീ വൈ ഫായ്, മിനി ലൈബ്രറി, ടിവി ഹാൾ, മുലയൂട്ടൽ മുറി തുടങ്ങി എല്ലാ സൗകര്യമുള്ള മുറിക്ക് മണിക്കൂറിന് 30 രൂപയാണ് ഈടാക്കുന്നത്. മിതമായ നിരക്കിൽ നൽകുന്ന ഭക്ഷണ ശാലകളും മറ്റൊരു ആകർഷണമാണ്. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ ഒരുക്കിയ ശീതികരിച്ച വിശ്രമമുറി അത്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ്. ടിക്കറ്റ് കൗണ്ടറുകളിൽ ഒരുക്കിയിരിക്കുന്ന 5 എ ടി വി എം മെഷീനുകൾ ഷൊർണുരിലെ മാത്രം പ്രത്യേകതയാണ്. അതുകൊണ്ട് വലിയതോതിലുള്ള തിരക്കുകൾ കൗണ്ടറുകളിൽ ഉണ്ടാകാറില്ല. കൂടുതൽ മനോഹരമായും ജനകീയമായും സ്റ്റേഷനെ മാറ്റാൻ സ്റ്റേഷനിലെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













