വോൾവോയുടെ ഏറ്റവും പുതിയ അത്യാഡംബര 9600 എസ്എൽഎക്സ് ബസ് സ്വന്തമാക്കി കെഎസ്ആർടിസി
KSRTC has acquired Volvo's latest luxury 9600 SLX bus
വോൾവോയുടെ ഏറ്റവും പുതിയ അത്യാഡംബര 9600 എസ്എൽഎക്സ് ബസ് സ്വന്തമാക്കി കെഎസ്ആർടിസി. KSRTC യുടെ ഏറ്റവും പുതിയ ബസ് തിരുവല്ലം-കോവളം ബൈപാസ് റോഡിൽ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഓടിച്ച് ട്രയൽ നോക്കി. ഏറ്റവും മികച്ച സൌകര്യങ്ങളോട് കൂടിയതാണ് ഈ സ്ലീപ്പർ ക്ലാസ് ബസ്.വോള്‍വോയുടെ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പർ മോഡലാണ് 9600 SLX. നേരത്തേ കെഎസ്ആർടിസിയിലെത്തിയ വോൾവോ 9600 ബസുകൾക്ക് സമാനമായ ത്രിവര്‍ണ പതാകയിലെ നിറങ്ങളടങ്ങിയ കലർ തീമിൽ തന്നെയാണ് പുതിയ വണ്ടികളും നിരത്തിലിറങ്ങുന്നത്. വോൾവോ 9600-ന്റെ 15 മീറ്റര്‍ മോഡലുകളായിരുന്നു കെഎസ്ആര്‍ടിസിക്കായി ഓഗസ്റ്റിൽ എത്തിയിരുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











