ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു
Shreyas Iyer, who was injured during the ODI series against Australia, has been discharged from the hospital
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. നില ഗുരുതരമായതിനാല്‍ മൂന്ന് ദിവസത്തോളം ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്നു. സിഡ്‌നി ഏകദിനത്തിനിടെ ഫീല്‍ഡിങിനിടെയാണ് താരത്തിന് പരിക്കേറ്റത്. വാരിയെല്ലിന് സമീപമായിരുന്നു പരിക്ക്. പ്ലീഹയ്ക്ക് ക്ഷതമേറ്റു. തുടര്‍ന്ന് ആന്തരിക രക്തസ്രാവവുമുണ്ടായി. എന്നാല്‍ ചികിത്സയെ തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ടു. തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. താരത്തെ ഡിസ്ചാര്‍ജ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് ബിസിസിഐ അറിയിച്ചു. താരം സുഖം പ്രാപിച്ച് വരികയാണ്. മികച്ച ചികിത്സ ലഭ്യമാക്കിയതിന് സിഡ്‌നിയിൽ ശ്രയസിനെ പരിചരിച്ച ഡോക്ടർമാർക്ക് ബിസിസിഐ നന്ദി അറിയിച്ചു. ആശുപത്രി വിട്ടെങ്കിലും ശ്രേയസ് സിഡ്‌നിയില്‍ തുടരും
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













