ആരോഗ്യവകുപ്പിലെ വിവിധ ആശുപത്രികളില്‍ 202 ഡോക്ടര്‍മാർക്ക് നിയമനം നൽകും
The cabinet meeting decided to create posts for 202 doctors in various hospitals of the health department
ആരോഗ്യവകുപ്പിലെ വിവിധ ആശുപത്രികളില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ച് മന്ത്രിസഭാ യോഗം. കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളജുകളിലും പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. . സൂപ്പര്‍സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടേയും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടേയും മറ്റ് ഡോക്ടര്‍മാരുടേയും ഉള്‍പ്പെടെയാണ് 202 തസ്തികകള്‍ സൃഷ്ടിച്ചത്. ആശുപത്രികളില്‍ കൂടുതല്‍ മികച്ച വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലായി പുതുതായി അനുവദിച്ച സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സിഎംഒ 8, അസി. സര്‍ജര്‍ 4, കണ്‍സള്‍ട്ടൻ്റ് ഒബി ആന്റ് ജി 1, ജൂനിയര്‍ കണ്‍സള്‍ട്ടൻ്റ് ഒബി ആൻ്റ് ജി 3, ജൂനിയര്‍ കണ്‍സള്‍ട്ടൻ്റ് പീഡിയാട്രിക്‌സ് 3, ജൂനിയര്‍ കണ്‍സള്‍ട്ടൻ്റ് അനസ്തീഷ്യ 4, ജൂനിയര്‍ കണ്‍സള്‍ട്ടൻ്റ് റേഡിയോളജി 1 എന്നിങ്ങനേയും തസ്തികകള്‍ സൃഷ്ടിച്ചതായി മന്ത്രി അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













