റേബീസ് വാക്സിനേഷനുകൾ എടുക്കുന്നുണ്ടെങ്കിലും മരണങ്ങൾ തുടരുന്നു: പെറുവിന്റെ വിജയമാതൃക

The main reason for the increase in deaths is due to improper cleaning of the wound and not giving anti-rabies serum at the right time.

May 7, 2025 - 17:07
 0
റേബീസ് വാക്സിനേഷനുകൾ എടുക്കുന്നുണ്ടെങ്കിലും  മരണങ്ങൾ തുടരുന്നു: പെറുവിന്റെ വിജയമാതൃക


കേരളത്തിൽ റേബീസ് വാക്സിനേഷനുകൾ എടുക്കുന്നുണ്ടെങ്കിലും റേബീസ് മരണങ്ങൾ തുടരുന്നത് ദു:ഖകരമായ യാഥാർത്ഥ്യമാണ്. ഇതിന് പരിഹാരമായി, പെറു സ്വീകരിച്ച സമഗ്രമായ പാദ്ധതികളെ കേരളം പിന്തുടരേണ്ടതിന്റെ ആവശ്യകത വർദ്ധിക്കുകയാണ്.  2021 മുതൽ 2022 വരെ കേരളത്തിൽ 32 റേബീസ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരിൽ 11 പേർക്ക് ഭാഗികമായോ പൂർണ്ണമായോ വാക്സിനും ആന്റി റേബീസ് സീറവും ലഭിച്ചിരുന്നു. 21 പേർക്ക് ഒന്നും ലഭിച്ചിരുന്നില്ല.കഴിഞ്ഞ ഏഴ് വർഷത്തിനിടെ തെരുവ് നായികളുടെ സംഖ്യ 100% വർധിച്ചതായി റിപ്പോർട്ടുണ്ട്. 2024-ൽ മാത്രം 3.16 ലക്ഷം നായ കടിയേറ്റ കേസുകൾ റിപ്പോർട്ടായി. മുറിവ് ശരിയായ രീതിയിൽ ശുദ്ധീകരിക്കാത്തതും, ശരിയായ സമയത്ത് ആന്റി റേബീസ് സീറം നൽകാത്തതുമാണ് മരണങ്ങൾ ഉയരുന്നതിനുള്ള പ്രധാന കാരണം.

വീട്ടിലെയും തെരുവിലെയും നായകൾക്കായുള്ള ദേശവ്യാപക വാക്സിനേഷൻ കാമ്പയിൻ നടത്തുക, 
ജനങ്ങൾക്ക് റേബീസിനെക്കുറിച്ചും മുറിവ് ശരിയായി കൈകാര്യം ചെയ്യുന്നതിന്റെ ആവശ്യകതയും വിശദീകരിക്കുന്ന ബോധവത്കരണ പരിപാടികൾ നടത്തുക, സാമൂഹിക തലത്തിൽ ജനങ്ങളെ പങ്കെടുപ്പിച്ച് നിയന്ത്രണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുക, റേബീസ് കേസുകൾ നിരീക്ഷിക്കാനും, അടിയന്തിര നടപടി സ്വീകരിക്കാനുമുള്ള ശക്തമായ സംവിധാനവുമാണ് പെറുവിന്റെ വിജയകരമായ റേബിസ് വിജയ മാതൃക. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0