ഒരു കോടി ശിവലിംഗങ്ങളുള്ള ഒരു മഹാദേവ ക്ഷേത്രമാണ് കോടിലിംഗേശ്വര ക്ഷേത്രം
You must have seen many temples of Lord Shiva and his many forms
ഒരു കോടി ശിവലിംഗങ്ങളുള്ള ഒരു മഹാദേവ ക്ഷേത്രമാണ് കോടിലിംഗേശ്വര ക്ഷേത്രം. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ കമ്മസാന്ദ്ര എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗവും ഈ ക്ഷേത്രത്തിലാണ്. 108 അടി ഉയരമുണ്ട് ക്ഷേത്ര മുറ്റത്തെ ശിവലിംഗത്തിന്. ഈ ശിലിംഗവും 35 അടി ഉയരമുള്ള ഭീമന്‍ നന്തി പ്രതിമയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം. കൂടാതെ ഒരു കോടി ശിവലിംഗങ്ങളും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. 1980ല്‍ സാംബശിവമൂര്‍ത്തിയും ഭാര്യ വി രുക്മിണിയും ചേര്‍ന്നാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഇന്ന് ഏകദേശം 93 ലക്ഷത്തിന് മുകളില്‍ ശിവലിംഗങ്ങള്‍ ഇവിടെയുണ്ടെന്നാണ് കണക്കുകൾ. 1994 ലാണ് 108 അടി ഉയരമുള്ള കൂറ്റന്‍ ശിവലിംഗം ഇവിടെ സ്ഥാപിച്ചത്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശിവലിംഗമാണ് ഇത്. 'നര്‍മ്മദാ ബാനം' എന്ന് വിളിക്കപ്പെടുന്ന കോടിലിംഗേശ്വര മഹാലിംഗം വാരണാസിയില്‍ നിന്നാണ് കൊണ്ടുവന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













