ബംഗ്ലാദേശ് കലാപത്തിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ

Former Prime Minister Sheikh Hasina sentenced to death in Bangladesh riots

Nov 17, 2025 - 19:22
 0  0
ബംഗ്ലാദേശ് കലാപത്തിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ

ബംഗ്ലാദേശ് കലാപത്തിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ. കലാപാനന്തരം ബംഗ്ലദേശിൽ നിന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് എതിരായ കേസുകളിലാണ്  ധാക്കയിലെ പ്രത്യേക ട്രിബ്യുണൽ ഇന്ന് വിധി പറഞ്ഞത്. ഈ വര്‍ഷം ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പേരിലാണ് കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഹസീനയുടെ സർക്കാർ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തി എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. കൊലപാതകം, വധശ്രമം, പീഡനം, മനുഷ്യത്വരഹിതമായ പ്രവൃത്തികൾ എന്നിവ ചുമത്തിയാണ് വധശിക്ഷ വിധിച്ചത്.  2024 ലെ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ നടന്ന കൊലപാതകങ്ങളുടെ സൂത്രധാരി എന്നാണ് ട്രൈബ്യൂണല്‍ അവരെ വിശേഷിപ്പിച്ചത്. കൊലപാതകങ്ങള്‍ക്ക് ഹസീന നേരിട്ട് ഉത്തരവിട്ടെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. 5 പ്രതിഷേധക്കാരെ വെടിവച്ചു കൊന്നുവെന്നും ഒരാള്‍ക്ക് പരിക്കേറ്റു എന്നുമാണ് കുറ്റപത്രത്തിലുള്ളത്. ആ അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ കത്തിച്ചുവെന്നും ഒരു പ്രതിഷേധക്കാരനെ ജീവനോടെ കത്തിച്ചുവെന്നും ഇതില്‍ ആരോപിക്കുന്നുണ്ട്.

ബംഗ്ലാദേശിലുള്ള ഷെയ്ഖ് ഹസീനയുടെയും അസദുസ്സമാന്‍ കമാലിന്റെയും സ്വത്തുക്കള്‍ കോടതി കണ്ടുകെട്ടി. ഷെയ്ഖ് ഹസീനയും അസദുസ്സമാന്‍ കമാലും കഴിഞ്ഞ 15 മാസമായി ഇന്ത്യയില്‍ താമസിച്ചുവരികയാണ്., ഇരുവര്‍ക്കും അഭയം നല്‍കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0