ഡോ. എസ്. ഗോപകുമാറിന് ‘ആയുർവേദ ഗുരുരത്ന’ പുരസ്‌കാരം നൽകി ആദരിച്ചു.
Dr. S. Gopakumar, an Ayurveda teacher and Registrar of Kerala University of Health Sciences, was honoured with the ‘Ayurveda Gururatna’ award
ആയുർവേദ അധ്യാപകനും കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ രജിസ്ട്രാറും ആയ ഡോ. എസ്. ഗോപകുമാറിന് ‘ആയുർവേദ ഗുരുരത്ന’ പുരസ്‌കാരം നൽകി ആദരിച്ചു. ആയുർവേദ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
ഗ്ലോക്കൽ യൂണിവേഴ്‌സിറ്റിയിൽ നടന്ന ആയുഷ് ഗ്ലോബൽ കോൺക്ലെവിൽ വെച്ചാണ് ഗ്ലോക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജോൺ ഫിൻബീ അഡീഷണൽ, പ്രോ-ചാൻസലർ സയ്യിദ് നിസാമുദ്ദീൻ,രജിസ്ട്രാർ ശിവാനി തിവാരി എന്നിവരുടെ സാന്നിധ്യത്തിൽ അവാർഡ് സമർപ്പിച്ചത്.
രണ്ട് എംഡിയും പി.എച്ച്.ഡിയും കരസ്ഥമാക്കിയഡോ.ഗോപകുമാറിന് സംസ്ഥാന സർക്കാരിന്‍റെയും കേന്ദ്ര ആയുഷ് വകുപ്പിന്‍റെയും കേന്ദ്ര ആയുർവേദ കൗൺസിലിന്‍റെയും കേരള ആരോഗ്യസർവകലാശാലയുടെയും മികച്ച ആയുർവേദ അധ്യാപകനുള്ള അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













