ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളിലേക്ക് പതിച്ച് ഡ്രൈവർ മരിച്ചു

He was the sole breadwinner of the family, Rajesh's father, who died in a girder collapse accident

Nov 13, 2025 - 17:24
Nov 13, 2025 - 17:26
 0  0
ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളിലേക്ക് പതിച്ച് ഡ്രൈവർ മരിച്ചു

ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളിലേക്ക് പതിച്ച് ഡ്രൈവർ മരിച്ചു. പുലർച്ചെ മൂന്നുമണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. .8000 കിലോ തൂക്കം വരുന്ന ഗർഡറിനടിയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാൻ  ഞെരിഞ്ഞമർന്നാണ് .അപകടമുണ്ടായത്. പുതിയ ഗാർഡറുകൾ സ്ഥാപിക്കുന്നതിനിടെ നേരത്തെ സ്ഥാപിച്ച രണ്ടു ഗർഡറുകൾ ജാക്കിയിൽ നിന്ന് തെന്നി താഴേക്ക് പതിക്കുകയായിരുന്നു. .എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്ക് മുട്ടയുമായി പോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപെട്ടത്. ഗർഡറുകൾ നീക്കം ചെയ്യാൻ മണിക്കൂറുകൾ എടുത്തതിനാൽ രാജേഷിന്റെ മൃതദേഹം ഏറെ വൈകിയാണ് പുറത്തെടുത്തത്. ആലപ്പുഴ അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡറുകളാണ് അപകടമുണ്ടാക്കിയത്.  ഗർഡറുകൾ സ്ഥാപിക്കുന്ന റോഡിൽ ഗതാഗതത്തിന് അനുമതി നൽകിയ അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. പള്ളിപ്പാട് സ്വദേശി രാജേഷാണ് അപകടത്തിൽ മരിച്ചത്. എല്ലാത്തിന്റെയും റീൽസ് എടുക്കുന്ന മന്ത്രി നടന്നത് എന്താണെന്ന് പറയണമെന്ന് ബിജെപി നേതാവ് എൻ ഹരി വ്യക്തമാക്കി. കൃത്യമായ നടപടി സ്വീകരിച്ചാൽ മാത്രമേ ഇത്തരം അപകടം തുടരാതിരിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. 

'

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0