പാലക്കാട് കലക്‌ടർ ജി പ്രിയങ്കയെ എറണാകുളം കലക്ടറായി നിയമിച്ചു
Palakkad Collector G Priyanka has been appointed as Ernakulam Collector

പാലക്കാട് കലക്‌ടർ ജി പ്രിയങ്കയെ എറണാകുളം കലക്ടറായി നിയമിച്ചു. 2017 ഐഎഎസ് ബാച്ചിലുള്ള പ്രിയങ്ക കർണാടക സ്വദേശിയാണ്. നിലവിലെ എറണാകുളം കലക്ടർ എൻ എസ് കെ ഉമേഷിനെ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറായി നിയമിച്ചു. നിലവിലെ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ എസ് ഷാനവാസിനെ തൊഴിൽവകുപ്പ് സ്‍പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. തൊഴിൽവകുപ്പ് സെക്രട്ടറി കെ വാസുകിയെ പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയായും നിയമിച്ചു.ഇടുക്കി കലക്ടർ വി വിഗ്നേശ്വരിയാണ് കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി. കോട്ടയം കലക്ടർ ജോൺ വി സാമുവലിനെ ജലഗതാഗതവകുപ്പ് ഡയറക്ടറാക്കി. ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം എസ് മാധവിക്കുട്ടിയെ പാലക്കാട് കലക്ടറായി നിയമിച്ചു.
What's Your Reaction?






