കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ചരക്കുകപ്പൽ അപകടത്തിൽപെട്ടു

A cargo ship capsized in the Arabian Sea 38 nautical miles off the Kerala coast.

May 24, 2025 - 22:06
 0
കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ചരക്കുകപ്പൽ അപകടത്തിൽപെട്ടു

കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ചരക്കുകപ്പൽ അപകടത്തിൽപെട്ടു. അപകടത്തിൽപെട്ട ചരക്കു കപ്പലിലെ ജീവനക്കാരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് നാവികസേന അറിയിച്ചു. 24 ജീവനക്കാരാണ് അപകടസമയം കപ്പലിൽ ഉണ്ടായിരുന്നത്.15 ജീവനക്കാർക്കായുള്ള രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. നാവികസേനയുടെ ഡോർണിയർ ഹെലികോപ്റ്ററും രക്ഷാപ്രവർത്തനങ്ങൾക്ക് എത്തിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0