പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു.

The body of N Ramachandran, who was killed in the Pahalgam terror attack, was cremated.

Apr 25, 2025 - 14:29
Apr 25, 2025 - 14:34
 0
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു.

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. ഇടപ്പള്ളി ശാന്തികവാടത്തിലായിരുന്നു സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ രാവിലെ ഏഴ് മുതൽ പൊതുദർശനം ഉണ്ടായിരുന്നു. നാനാതുറകളിൽ നിന്നുള്ള പ്രമുഖർ രാമചന്ദ്രന് അനുശോചനം അറിയിക്കാൻ എത്തി. രാമചന്ദ്രന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്ന് എം പി ഹൈബി ഈഡന്‍ പറഞ്ഞു. രാമചന്ദ്രന്റെ മകൾ ആരതിയുടെ വാക്കുകൾ രാജ്യത്തിനുള്ള സന്ദേശമാണെന്നും  അദ്ദേഹം പ്രതികരിച്ചു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0