കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഹൃദ്യമായ സ്വീകരണം

Chief Minister Pinarayi Vijayan receives warm welcome on two-day visit to Kuwait. The Chief Minister arrived in Kuwait for a two-day visit

Nov 6, 2025 - 18:47
 0  0
കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഹൃദ്യമായ  സ്വീകരണം

കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഹൃദ്യമായ  സ്വീകരണം. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മുഖ്യമന്ത്രി കുവൈറ്റിലെത്തിയത്. കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹാദ് യൂസഫ് സൗദ് അൽ-സബാഹ് മുഖ്യമന്ത്രിയെ അൽ ബയാൻ പാലസിൽ സ്വീകരിച്ചു. കുവൈറ്റ് ധനമന്ത്രിയും കുവൈറ്റ് ഇൻവെസ്റ്റ്മെൻ്റ് അതോറിട്ടി ചെയർമാനുമായ ഡോ: സബീഹ് അൽ മുഖൈസിമും സന്നിഹിതനായിരുന്നു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ച് കൂടിക്കാഴ്ചയിൽ പരാമർശിച്ചു. കുവൈറ്റിൻ്റെ പുനനിർമ്മാണത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നൽകിവരുന്ന സേവനങ്ങളെ ശൈഖ് ഫഹാദ് ശ്ലാഘിച്ചു. കേരളീയ സമൂഹത്തിന് കുവൈറ്റ് ഭരണകൂടം നൽകിവരുന്ന സഹകരണത്തിനും പിന്തുണക്കും കുവൈറ്റ് ആഭ്യന്തര മന്ത്രികൂടിയായ ഉപപ്രധാനമന്ത്രി ശൈഖ് ഫഹാദിനോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0