എച്ച്.എൽ.എൽ അമൃത് ഫാർമസികളുടെ എണ്ണം രാജ്യത്ത് 500 ആയി ഉയർത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Union Health Minister JP Nadda has announced that the number of HLL Amrut pharmacies in the country will be increased to 500
എച്ച്.എൽ.എൽ അമൃത് ഫാർമസികളുടെ എണ്ണം രാജ്യത്ത് 500 ആയി ഉയർത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. അമൃത് ഫാര്‍മസികളുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ അമൃത് കാ ദസ്വാം വര്‍ഷ് പരിപാടി ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും അമൃത് ഫാർമസികൾ തുടങ്ങണമെന്നും ഇതിലൂടെ എല്ലാ പൗരന്മാർക്കും കുറഞ്ഞ ചെലവിൽ മരുന്ന് ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. അമൃത് പദ്ധതിയിലൂടെ രാജ്യത്ത് ഇതുവരെ 6.85 കോടി ആളുകൾക്ക് പ്രയോജനം ലഭിച്ചെന്നും 17047 കോടി രൂപയുടെ മരുന്ന് ഇതിനോടകം വിതരണം ചെയ്തെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിൻ്റെ സംരംഭമാണ് അമൃത് ഫാർമസി.ഇംപ്ലാൻ്റുകൾ,ഗര്‍ഭനിരോധന ഉത്പന്നങ്ങള്‍,ആശുപത്രി ഉല്‍പ്പന്നങ്ങള്‍,മെഡിക്കല്‍ ഉപകരണങ്ങള്‍,ഹിന്ദ്ലാബ്‌സ് എന്ന ബ്രാന്‍ഡില്‍ ഡയഗ്‌നോസ്റ്റിക് സേവനങ്ങള്‍,അമൃത്,എച്ച്.എല്‍.എല്‍ ഫാര്‍മസി,എച്ച്.എല്‍.എല്‍ ഒപ്റ്റിക്കല്‍ എന്നീ റീട്ടെയില്‍ ശൃംഖലകള്‍,അടിസ്ഥാന സൗകര്യ വികസനം,സംഭരണ സേവനങ്ങള്‍,കണ്‍സള്‍ട്ടന്‍സി എന്നിവ ഉള്‍പ്പെടുന്ന വിശാലമായ പോര്‍ട്ട്‌ഫോളിയോ വഴിയാണ് എച്ച്.എല്‍.എല്‍ സമഗ്ര ആരോഗ്യപരിഹാര ദാതാവായി പ്രവര്‍ത്തിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













