വി ശിവൻകുട്ടിക്ക് തന്റെ ചിത്രം വരച്ചു നൽകി നിഹാര എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി
Education Minister V Sivankutty hugged an emotional girl after she was praised for drawing a picture
കണ്ണൂര്‍ ചെറുതാഴം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ വി ശിവൻകുട്ടിക്ക് ചിത്രം വരച്ചു നൽകി നിഹാര എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി. ശിവന്‍കുട്ടിയുടെ ചിത്രം വരച്ചുവന്ന കുട്ടി ഈ ചിത്രം മന്ത്രിക്ക് നല്‍കുകയും മന്ത്രി അത് സ്‌നേഹത്തോടെ സ്വീകരിക്കുകയും ചെയ്തു. പിന്നാലെ കരഞ്ഞ കുട്ടിയെ ശിവന്‍കുട്ടി സമാധാനിപ്പിക്കുകയായിരുന്നു. ശിവന്‍കുട്ടി നിഹാരക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പെണ്ണുങ്ങള്‍ കിരീടവുമേന്തി ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ നിഹാര മോള്‍ എന്തിന് കരയണമെന്ന കുറിപ്പോടെയാണ് മന്ത്രി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











