ശബരിമലയിൽ വൃശ്ചികപ്പുലരിയിൽ ഭക്തരുടെ വൻ തിരക്ക്

A huge crowd of devotees at Vrischikapulari in Sabarimala

Nov 17, 2025 - 10:55
 0  1
ശബരിമലയിൽ വൃശ്ചികപ്പുലരിയിൽ ഭക്തരുടെ വൻ തിരക്ക്

ശബരിമലയിൽ വൃശ്ചികപ്പുലരിയിൽ ഭക്തരുടെ വൻ തിരക്ക്. പുതുതായി ചുമതലയേറ്റ ശബരിമല മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ നട തുറന്നു. തന്ത്രി കണ്ഠരര്  മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നട തുറന്നപ്പോൾ എങ്ങും ശരണ മന്ത്രങ്ങളുയര്‍ന്നു. ദേവസ്വം ബോർഡ് സെക്രട്ടറി പി എൻ ഗണേശ്വരൻ പോറ്റി,  ശബരിമല  എക്സിക്യൂട്ടീവ് ഓഫീസർ ഒ ജി ബിജു  തുടങ്ങിയവരും സന്നിഹിതരായിരുന്നു. 

പുലർച്ചെ മൂന്ന് മണിക്കു നട തുറന്നപ്പോൾ ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ട നിരയാണ്. നട തുറന്നതിനുശേഷം നിർമ്മാല്യ അഭിഷേകം, ഗണപതിഹോമം, നെയ്യഭിഷേകം എന്നിവയും നടന്നു. വെർച്വൽ ക്യൂ വഴി ഒരു ദിവസം 70000 പേർക്കാണ് ദർശനം അനുവദിക്കുക. 20,000 പേർക്ക് സ്‌പോട്ട് ബുക്കിങ് വഴിയും ദർശനം ലഭിക്കും. നവംബർ 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡല ഉത്സവ കാലം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബർ 30ന് തുറക്കും. 2025 ജനുവരി 14ന് ആണ് മകരവിളക്ക്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0