പാറമടയിലെ അപകടത്തിൽ കൊല്ലപ്പെട്ട രണ്ടാമത്തെ അതിഥി തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

The body of the second guest worker killed in the accident at Chengulam Paramada in Konni, Adukad has been recovered

Jul 8, 2025 - 22:02
 0  0
പാറമടയിലെ അപകടത്തിൽ കൊല്ലപ്പെട്ട രണ്ടാമത്തെ അതിഥി തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

കോന്നി അടുകാട് ചെങ്കുളം പാറമടയിലെ അപകടത്തിൽ കൊല്ലപ്പെട്ട രണ്ടാമത്തെ അതിഥി തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. ഹിറ്റാച്ചി ഓപ്പറേറ്ററായ ബിഹാർ സ്വദേശി അജയ് റായിയുടെ മൃതദേഹമാണ് പുറത്തെത്തിച്ചത്.  ഹിറ്റാച്ചിയുടെ ക്യാബിന് ഉള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാ സേനാംഗങ്ങൾ റോപ്പിൽ അപകടസ്ഥലത്തേക്ക് ഇറങ്ങിയാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ കൊല്ലപ്പെട്ട ഒഡീഷ സ്വദേശിയായ മഹാദേബ് പ്രധാന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. അപകട സ്ഥലത്ത് പാറയിടിയുന്നത് വെല്ലുവിളിയായതോടെ ദൗത്യം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ലോങ്ങ് ബൂം എസ്കവേറ്റർ എത്തിച്ച് 8 മണിക്കൂറിനു ശേഷമാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0