എസ് എൻ ഡി പി യോഗം ശാഖാനേതൃത്വ സംഗമം വയനാട്ടിൽ നടന്നു
SNDP Yogam Branch Leadership Meeting Held in Wayanad
എസ് എൻ ഡി പി യോഗം ശാഖാനേതൃത്വ സംഗമങ്ങളുടെ ഭാഗമായി വയനാട് സുൽത്താൻ ബത്തേരിയിൽ വച്ച് നടന്ന മഹാസംഗമത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് സമുദായ സ്നേഹികളായ ഭാരവാഹികളുടെ മനസ്സ് കീഴടക്കുന്നതായിരുന്നു യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശൻ്റെ ഹൃദ്യമായ പ്രസംഗം. തൻ്റെ ജനനം മുതൽ നടന്ന കാര്യങ്ങൾ ഓരോന്നും എണ്ണി എണ്ണി പറഞ്ഞ അദ്ദേഹം സംഘടനാ പ്രവർത്തന രംഗത്ത് നേരിടുന്ന പ്രതിസന്ധികൾ ഓരോന്നും തകർത്ത് മുന്നേറുന്ന വിജയഗാഥയും പങ്കുവച്ചു. ഓരോ ശാഖാഭാരവാഹികളും അംഗങ്ങളും നൽകുന്ന സ്നേഹവും വിശ്വാസവും ആണ് തൻ്റെ ശക്തിയെന്നും ഇനിയും ഒരുപാട് മുന്നേറ്റങ്ങൾ സമുദായത്തിന് നേടേണ്ടതുണ്ട് അതിനായി എല്ലാവരും ഒന്നിച്ച് നിൽക്കണം എന്നും അദ്ദേഹം പറഞ്ഞു.
എസ് എൻ ഡി പി യോഗം ബത്തേരി, പുൽപ്പള്ളി, കൽപ്പറ്റ, നീലഗിരി യൂണിയനുകളുടെ മഹാസംഗമത്തിൽ ശ്രീ. എൻ.കെ.ഷാജി സ്വാഗതം പറഞ്ഞു. യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശൻ ഭദ്രദീപം തെളിയിച്ചു. യോഗം വൈസ് പ്രസിഡൻ്റ് ശ്രീ.തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണവും ദേവസ്വം സെക്രട്ടറി ശ്രീ.അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നൽകി. ശ്രീ.എം.മോഹനൻ ഉപഹാര സമർപ്പണവും കൽപ്പറ്റ യൂണിയൻ സെക്രട്ടറി ശ്രീ.എം. മോഹനൻ ഉപഹാര സമർപ്പണം നടത്തി. കൽപ്പറ്റ യൂണിയൻ പ്രസിഡൻ്റ് ശ്രീ.കെ.ആർ. കൃഷ്ണൻ, നീലഗിരി യൂണിയൻ പ്രസിഡൻ്റ് ശ്രീ.പീതാംബരൻ, ബത്തേരി യൂണിയൻ ചെയർമാൻ ശ്രീ.ബാബുരാജ്, പുൽപ്പള്ളി യൂണിയൻ കൺവീനർ ശ്രീ.സജി കോടിക്കുളം തുടങ്ങിയവർ സംസാരിച്ചു. സുൽത്താൻ ബത്തേരി യൂണിയൻ കൺവീനർ നീലഗിരി യൂണിയൻ സെക്രട്ടറി ശ്രീ.പി.വി. ബിന്ദുരാജ് നന്ദിയും പറഞ്ഞു.
എസ് എൻ ഡി പി യോഗം ബത്തേരി, കൽപ്പറ്റ, പുൽപ്പള്ളി, നീലഗിരി യൂണിയനുകളിൽ നിന്നായി യൂണിയൻ ഭാരവാഹികൾ, ശാഖാഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ അടക്കം ആയിരത്തി അഞ്ഞൂറിലതികം ഭാരവാഹികൾ ആണ് മുഴുവൻ സമയവും സംഗമത്തിൽ പങ്കെടുത്തത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













