മലമ്പനി നിവാരണ പ്രവർത്തങ്ങളുമായി ആരോഗ്യവകുപ്പ്

Malaria Day celebrations are organized every year to create awareness about malaria and promote efforts to eliminate malaria.

Apr 24, 2025 - 20:44
 0
മലമ്പനി നിവാരണ പ്രവർത്തങ്ങളുമായി ആരോഗ്യവകുപ്പ്

മലമ്പനി നിവാരണ പ്രവർത്തങ്ങളുമായി ആരോഗ്യവകുപ്പ്. ത്വരിതഗതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 2027 ഓടെ മലമ്പനി നിവാരണം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരിലുള്ള മലമ്പനി ഏറെ ശ്രദ്ധിക്കേണ്ടതാണ്. അവർക്കായുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മലമ്പനി രോഗപ്രതിരോധത്തെ സംബന്ധിച്ച ബോധവത്കരണം ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മലമ്പനിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മലമ്പനി നിവാരണത്തിനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് എല്ലാ വര്‍ഷവും മലമ്പനി ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

 'മലമ്പനി നിവാരണം യാഥാര്‍ത്ഥ്യമാക്കാം: പുനര്‍നിക്ഷേപിക്കാം, പുനര്‍വിചിന്തനം നടത്താം, പുനരുജ്ജ്വലിപ്പിക്കാം' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. സംസ്ഥാനത്ത് മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുക് നിവാരണ പ്രവര്‍ത്തങ്ങളും ആരോഗ്യവകുപ്പ് ശക്തിപ്പെടുത്തും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0