സിബിഎസ്ഇ പത്താംക്ലാസ്, പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു
The CBSE has declared the results of Class 10 and Plus Two examinations.
സിബിഎസ്ഇ പത്താംക്ലാസ്, പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. പത്താം തരത്തിൽ 93.66 ആണ് വിജയശതമാനം. വിജയശതമാനത്തില്‍ തിരുവനന്തപുരവും വിജയവാഡയും ഒപ്പത്തിനൊപ്പമാണ്. വിജയിച്ചവരില്‍ 95% പെണ്‍കുട്ടികളും 92.63 ശതമാനം ആൺകുട്ടികളുമാണ്.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിൽ 88.39 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്‌സൈറ്റിലും ഡിജി ലോക്കറിലും യുഎംഎഎന്‍ജി ആപ്പിലും ഫലം ലഭ്യമാണ്. ഫെബ്രുവരി 15നും ഏപ്രില്‍ നാലിനും നടന്ന ബോര്‍ഡ് പരീക്ഷകളില്‍ 42 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. 17.88 ലക്ഷം വിദ്യാര്‍ത്ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













