കീം 2025 ഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ്ങില്‍ ജോണ്‍ ഷിനോജിനാണ് ഒന്നാം റാങ്ക്

KEEM 2025 results have been published. John Shinoj has secured the first rank in engineering

Jul 2, 2025 - 19:46
 0
കീം 2025 ഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ്ങില്‍  ജോണ്‍ ഷിനോജിനാണ് ഒന്നാം റാങ്ക്

2025ലെ  കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം ഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ്ങില്‍  ജോണ്‍ ഷിനോജിനാണ് ഒന്നാം റാങ്ക്. മൂവാറ്റുപുഴ സ്വദേശിയാണ് ജോണ്‍. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജുവിനാണ്. മൂന്നാം റാങ്ക് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജുവിനാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. ഫാര്‍മസിയില്‍ ഒന്നാം റാങ്ക്  പത്തിയൂര്‍ സ്വദേശി അനഘ അനിലിനാണ്. രണ്ടാം റാങ്ക്  ഋഷികേശ് ഷേണായിക്കാണ്. 86,549 പേരാണ് പരീക്ഷയെഴുതിയവര്‍. ഇതില്‍ 76,230 പേര്‍ യോഗ്യത നേടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0