നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജസ്ഥാൻ സ്വദേശി മഹേഷ് കുമാറിന് ഒന്നാം റാങ്ക്

NEET UG exam results announced. Mahesh Kumar from Rajasthan tops the list with first rank

Jun 14, 2025 - 20:58
 0
നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജസ്ഥാൻ സ്വദേശി മഹേഷ് കുമാറിന് ഒന്നാം റാങ്ക്

 

നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു. ആകെ 2209318 പേരാണ് ഇത്തവണ നീറ്റ് പരീക്ഷയെഴുതിയത്. രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമതെത്തിയത്. മധ്യപ്രദേശിൽ നിന്നുള്ള ഉത്‌കർഷ് അവധിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്രയിൽ നിന്നുള്ള കൃഷ്‌ണ ജോഷിക്കാണ് മൂന്നാം റാങ്ക്. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയ 73328 പേർ അടക്കം 1236531 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. മലയാളികളിൽ കോഴിക്കോട്ടെ ദീപ്‌നിയ ഡിബിയാണ് ഒന്നാമതെത്തിയത്. 109ാം റാങ്കാണ് അഖിലേന്ത്യാ തലത്തിൽ ദീപ്‌നിയ നേടിയത്. പാലാ ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിലെ വിദ്യാർത്ഥിയായിരുന്നു ദീപ്‌നിയ. 
അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് നേടിയ ദില്ലി സ്വദേശി അവിക അഗർവാളാണ് പെൺകുട്ടികളിൽ ഒന്നാമതെത്തിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0