സ്വയം പരിശോധന: തുടക്കത്തിലേ സ്തനാർബുദം കണ്ടെത്താം
self-examination plays a key role in the early detection of breast cancer.
സ്വയം പരിശോധനയിലൂടെ തുടക്കത്തിലേ സ്തനാർബുദം കണ്ടെത്തിക്കഴിഞ്ഞാൽ നൂറ് ശതമാനം ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നതാണ്. ജനിതക കാരണങ്ങളാൽ വരുന്ന കാൻസറുകളാണ് പ്രതിരോധിക്കാൻ എളുപ്പമല്ലാത്തത്. കൃത്യമായ ശരീര പരിശോധനയിലൂടെ ആദ്യഘട്ടത്തിൽ തന്നെ നമുക്ക് സ്‌തനാർബുദം കണ്ടെത്താൻ സാധിക്കും. കൃത്യമായി മാസമുറ ഉള്ള സ്ത്രീകൾ മാസമുറ കഴിഞ്ഞു ഉടനെയും, മാസമുറ തെറ്റി വരുന്നവർ ഒരു മാസത്തോളം വരുന്ന ഇടവേളയിലും സ്വയം പരിശോധന നടത്തണം.
കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക. വലുപ്പത്തിലുള്ള വ്യത്യാസം, മുഴകൾ, കക്ഷഭാഗത്തെ മുഴകൾ, നിറവ്യത്യാസം എന്നിവ കാൻസർ കൊണ്ടല്ല എന്നത് ഉറപ്പുവരുത്തുക.
മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താം. കൈയുടെ പ്രതലം ഉപയോഗിച്ചു മാറിടങ്ങൾ അമർത്തി പരിശോധിക്കണം. മുഴകൾ തുടക്കത്തിൽ തന്നെ ഇത്തരം പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കും.
ഏതെങ്കിലും തരത്തിലുള്ള വേദനയോ, അസ്വഭാവികതയോ തോന്നുകയാണെങ്കിൽ ഡോക്ടറെ സമീപിച്ചു പൂർണ പരിശോധന നടത്തേണ്ടതാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













