കിയ കമ്പനിയിലെ മുൻ ഉദ്യോഗസ്ഥർ എഞ്ചിൻ മോഷണ ആരോപണം, അന്വേഷണം ശക്തമാക്കുന്നു

Former Kia officials are facing charges of engine theft, with the investigation intensifying.

Jun 5, 2025 - 09:50
 0  0
കിയ കമ്പനിയിലെ മുൻ ഉദ്യോഗസ്ഥർ എഞ്ചിൻ മോഷണ ആരോപണം, അന്വേഷണം ശക്തമാക്കുന്നു

കിയ കമ്പനിയിലെ മുൻ ഉദ്യോഗസ്ഥർ വലിയ തോതിലുള്ള എഞ്ചിൻ മോഷണത്തിൽ പങ്ക് വെച്ചെന്ന് ആരോപണത്തിൽ അന്വേഷണം നേരിടുകയാണ്. ആന്ധ്രാപ്രദേശിലെ നിർമ്മാണ യൂണിറ്റിൽ നിന്നാണ് 1,008 കാർ എഞ്ചിനുകൾ മൂന്നുവർഷക്കാലയളവിൽ മോഷ്ടിക്കപെട്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ മൊത്തം മൂല്യം ഏകദേശം 19 കോടി രൂപയാണ്. കമ്പനിയിൽ നടത്തിയ ഇൻവെന്ററി പരിശോധനയ്ക്കും സുരക്ഷാ ഓഡിറ്റിനും ശേഷമാണ് മോഷണവിവരം പുറത്തറിഞ്ഞത്. വിനായഗമൂർത്തി വെലുചാമി, പത്താൻ സലീം എന്നിവരാണ് വ്യാജ ബിൽകളും ഗേറ്റ് പാസുകളും ഉപയോഗിച്ച് എഞ്ചിനുകൾ ഫാക്ടറിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്. മോഷ്ടിച്ച എഞ്ചിനുകൾ സ്ക്രാപ്പ് ഡീലർമാർ മുഖേന ഡൽഹിയിലേക്കും മറ്റ് നഗരങ്ങളിലേക്കും വിറ്റുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.വിനായഗമൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാൽ അദ്ദേഹം  ആരോപണങ്ങൾ നിഷേധിച്ചു. സലിം ഒളിവിലാണ്. കിയ ഇന്ത്യ ഇപ്പോൾ ഇൻവെന്ററി നിയന്ത്രണങ്ങൾ ശക്തമാക്കിയതായും, ഇനിമുതൽ ഇത്തരമൊരു സംഭവം നടക്കാതിരിക്കാൻ ആന്തരിക നടപടികൾ മെച്ചപ്പെടുത്തിയതായും അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0