മത്സരിക്കേണ്ടത് സഹതാരങ്ങളോട് അല്ലെന്ന് താൻ പണ്ടേ തിരിച്ചറിഞ്ഞതാണെന്ന് സഞ്ജു സാംസൺ
Sanju Samson said that he had long realized that he should not compete with his teammates
മത്സരിക്കേണ്ടത് സഹതാരങ്ങളോട് അല്ലെന്ന് താൻ പണ്ടേ തിരിച്ചറിഞ്ഞതാണെന്ന് സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്‌തി പ്രകടമാക്കിയാണ് താരം അഭിപ്രായങ്ങൾ പ്രകടമാക്കിയത്. നല്ല മത്സരങ്ങൾ കളിക്കാൻ പറ്റി. നിർണായക മത്സരമാണ് എന്ന് കണ്ട് കളിക്കാനാണ് ഇഷ്ടം. അതാണ് താത്പര്യവും ഊർജവുമെന്നും സഞ്ജു പറഞ്ഞു. ന്യൂസീലൻഡ് പര്യടനം കഴിഞ്ഞ് ലോകകപ്പിന് തൊട്ടുമുൻപാണ് അത് തോന്നിയത്. അതാണ് താൻ പറഞ്ഞത്. അത് അങ്ങനെ തന്നെ കൊണ്ടുപോകാനാണ് താത്പര്യം. സമ്മർദത്തോടെ കളിക്കാനല്ല, ആസ്വദിച്ച് കളിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. തന്നെ ആരും ഗൈഡ് ചെയ്യേണ്ടതില്ല എന്ന് പറഞ്ഞത് ഈ ഉദ്ദേശത്തോടെയാണെന്നും സഞ്ജു വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











