തൃശൂരി ലോഡ്ജ് മുറിയിൽ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി
A woman and a newborn baby were found dead in a Thrissur lodge room
തൃശൂർ വെളിയന്നൂരിലുള്ള സ്വകാര്യ ലോഡ്ജ് മുറിയിൽ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ എടമുട്ടം സ്വദേശിനിയായ ജ്യോതി ആണ് മരിച്ചത്. പ്രസവിക്കുന്നതിനിടയിലുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസമായിട്ടും മുറി തുറക്കാതിരിക്കുകയും ഫോൺ വിളിച്ചിട്ട് പ്രതികരണമില്ലാതാവുകയും ചെയ്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ പോലീസിൽ വിവരമറിയിച്ചത്. പൊലീസും ഫയർഫോഴ്സും എത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. യുവതി ഗർഭിണിയാണെന്ന വിവരം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് ലോഡ്ജ് ജീവനക്കാർ വ്യക്തമാക്കുന്നത്. വിവാഹമോചിതയായ ജ്യോതിയുടെ മരണത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താൻ പോലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











