കെഎസ് ആർടിസി ബസ്സിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സവാദ് റിമാൻഡിൽ
Savad, who sexually assaulted a young woman in a KSRTC bus, is in remand

കെഎസ് ആർടിസി ബസ്സിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സവാദ് റിമാൻഡിൽ. ജൂൺ 14ന് തൃശൂർ പടിഞ്ഞാറേക്കോട്ടയിൽ എത്തിയപ്പോഴായിരുന്നു യുവതിക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്. തൃശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റേതാണ് നടപടി. നഗ്നതാ പ്രദർശനമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സവാദിനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. പെൺകുട്ടി പ്രതികരിച്ചതിനു പിന്നാലെ ഇയാളെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ചേർന്ന് തടഞ്ഞുവെക്കുകയും പേരാമംഗലം പൊലീസ് സ്റ്റേഷനിൽ കൈമാറാൻ ശ്രമിക്കവെ ബസിൽ നിന്ന് ഇറങ്ങി ഓടുകയുമായിരുന്നു.പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സവാദിനെ പൊള്ളാച്ചിയിൽ നിന്ന് പിടികൂടുന്നത്. 2023 ലാണ് സവാദിനെതിരേയുള്ള ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. കെഎസ്ആർടിസി ബസിൽ വച്ച് സവാദ് മോശമായി പെരുമാറിയെന്ന നടിയും മോഡലുമായ പെൺകുട്ടിയാണ് പരാതിപ്പെട്ടത്. ഇതോടെ സവാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് പെൺകുട്ടിയുടേത് വ്യാജ പരാതി ആണെന്നുൾപ്പെടെയുള്ള ആരോപണങ്ങളും ഉയർന്നിരുന്നു.
What's Your Reaction?






