ഇഷ യോഗ സെന്ററിൽ സംഘടിപ്പിച്ച മഹാശിവരാത്രി ആഘോഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്‌ഘാടനം ചെയ്തു

Defence Minister Rajnath Singh inaugurated the Mahashivratri celebrations at the Isha Yoga Centre in Coimbatore

Feb 16, 2026 - 11:40
Feb 16, 2026 - 11:42
 0
ഇഷ യോഗ സെന്ററിൽ സംഘടിപ്പിച്ച മഹാശിവരാത്രി ആഘോഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്‌ഘാടനം ചെയ്തു

കോയമ്പത്തൂർ ഇഷ യോഗ സെന്ററിൽ സംഘടിപ്പിച്ച മഹാശിവരാത്രി ആഘോഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്‌ഘാടനം ചെയ്തു. സംരക്ഷിക്കാനും നിഗ്രഹിക്കാനും ഉള്ള ദേവനാണ് ശിവനെന്നും അതേപോലെ തന്നെ ഭാരതത്തിന്റെ സുരക്ഷാഭടന്മാരും ബുദ്ധികൂർമതയും ക്ഷമാശീലരുമാണ്. ദേശത്തിന്റെ സുരക്ഷ എന്നത് ആയുധങ്ങൾ ശാസ്ത്ര സാങ്കേതിക വിദ്യകൾ എന്നിവയുമായി ബന്ധപെട്ടാണെങ്കിലും യഥാർത്ഥ രാജ്യ സുരക്ഷാ എന്നത് രാജ്യത്തെ എല്ലാവരുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ദേശീയതയാണെന്ന് അദ്ദേഹം പറഞ്ഞു. അതിഥികളെ സദ്ഗുരു വരവേറ്റു. ധ്യാനലിംഗത്തിലും ലിംഗബൈരവി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം 7 മണിയോടെ അതിഥികൾ വേദിയിലേക്കെത്തി. പുതുതായി പ്രതിഷ്ഠിച്ച യോഗേശ്വര ലിംഗത്തിന് മന്ത്രി കൈലാസ തീർത്ഥം അഭിഷേകം ചെയ്തു. ഭൈരവി മഹാ ആരതിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. 

വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ഇഷ ഭവ്യ ഭാരത് ഭൂഷൺ പുരസ്‌കാരം നൽകി ആദരിച്ചു. വയലിനിസ്റ്റ് ഡോ. എൻ രാജം, ഭരതനാട്യ നർത്തകി അലർമേൽ വള്ളി, ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞരായ ഡോ. നമ്പി നാരായണൻ, ഡോ.എ എസ് കിരൺകുമാർ, ചരിത്രകാരനും, എഴുത്തുകാരനുമായ ഡോ. വിക്രം സമ്പത്, കായികതാരം സൈന നെഹ്വാൾ, ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത വെസ്റ്റേൺ എയർ കമാൻഡ്, വെസ്റ്റേൺ നേവൽ കമാൻഡ്, കൊണാർക് 12 കോർ എന്നിവർക്ക് രാജ്‌നാഥ് സിങ്ങ് പുരസ്‌കാരം സമ്മാനിച്ചു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0