130 ഓളം പേർ എഴുതിയ പുസ്തകം.. ഹൃദയപൂർവ്വം നിനക്കായ്

about 130 people. This book is a collection of letters written by each person to their loved ones

Feb 11, 2026 - 19:30
Feb 11, 2026 - 20:47
 0
130 ഓളം പേർ എഴുതിയ പുസ്തകം.. ഹൃദയപൂർവ്വം നിനക്കായ്
130 ഓളം പേർ എഴുതിയ പുസ്തകം.. ഹൃദയപൂർവ്വം നിനക്കായ്

 
 ഒരിടം നമുക്കായ് കലാസാഹിത്യ കൂട്ടായ്മയുടെ "പുസ്തക പ്രകാശനം"ഫെബ്രുവരി എട്ടിന് ആലുവ അദ്വൈതാശ്രമത്തിൽ നടന്നു.ഹൃദയപൂർവ്വം നിനക്കായ്" എന്ന ടൈറ്റിലിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ 130 ഓളം പേർ എഴുതിയിട്ടുണ്ട്. ഓരോരുത്തരും അവരുടെ പ്രിയപ്പെട്ടവർക്കായി എഴുതിയ  കത്ത് സമാഹാരമാണ് ഈ പുസ്തകം. വാലന്റൈൻസ് ഡേ സ്പെഷ്യൽ ആയി രൂപീകരിച്ച ഈ ആശയം ഈ പുസ്തകത്തെ വളരെ മനോഹരമാക്കുന്നു. പ്രണയത്തിന്റെ ചുവപ്പു നിറമണിഞ്ഞെത്തിയ എഴുത്തുകാരും, ഒരുങ്ങിയ വേദിയും ഒരു പോലെ കൗതുകമായി. "സാവേരി ബുക്സ് ആൻ്റ് പബ്ലിക്കേഷൻ ആണ് ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നത്. ഇതിന്റെ സാരഥിയായ ബുഷ് റോസ് കാവ്യാത്മജം, ആറുമാസത്തിനിടയിൽ 15 ഓളം പുസ്തകങ്ങൾ സാവേരിയിൽ പ്രസിദ്ധീകരിച്ചു. നിരവധി കലാപരിപാടികളോടെ  അരങ്ങേറിയ ഈ പുസ്തക പ്രകാശന ചടങ്ങ്, പുതുമയാർന്ന ഒരു അനുഭവമാണ് കലാസ്വാദകർക്കും, എഴുത്തുകാർക്കും നൽകിയത്. ഈ സാഹിത്യ കൂട്ടായ്മയിലെ  നിസ എറമംഗലത്ത്, സുമേഷ് സുധാകരൻ, ഡോക്ടർ സൗമ്യ ശ്രീകാന്ത്, ഷീല അനിൽകുമാർ, സ്വാതി, യു ഷെട്ടി എന്നിവർ എഴുതിയ കാവ്യകഥാസമാഹാരങ്ങളും  അന്നേ ദിവസം  പ്രകാശനം ചെയ്യപ്പെട്ടിരുന്നു. വിശിഷ്ടാതിഥികളായി സ്വാമി ധർമ്മ ചൈതന്യ,സിപ്പി പള്ളിപ്പുറം( പ്രശസ്ത ബാലസാഹിത്യകാരൻ) പ്രൊഫസർ രഘുദേവ് നെടുംകുന്നം, പ്രശസ്ത വയലിനിസ്റ്റ് വിശ്വനാഥൻ, കഥക് ഡാൻസർ സുചിത്ര, ആക്ടർ നിസാർ, ജോർജുകുട്ടി താവളം, ഗിരിജൻ ആചാരി എന്നി പ്രശസ്തരായ എഴുത്തുകാരും പങ്കെടുക്കുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0