മണിയന്‍ പിള്ള രാജുവിന്റെ ആഢംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്
നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ ആഢംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്. വ്യാഴാഴ്ച രാത്രി 10ഓടെ തിരുവനന്തപുരം വഴുതക്കാട് ശ്രീമൂലം ക്ലബിന് മുന്‍പിലായിരുന്നു അപകടം. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. നിവേദിത് കൃഷ്ണ, സൂരജ് എന്നീ യുവാക്കള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. നിവേദിതിന് കാലുകള്‍ക്കും സൂരജിന് നട്ടെല്ലിനും പൊട്ടലുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇരുവരും സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേ സമയം മണിയൻ പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











