ഇൻഫ്ളുവൻസർ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം തയാറാക്കി ക്രൈം ബ്രാഞ്ച്
he Crime Branch has filed a chargesheet in the financial fraud case of influencer Diya Krishna's firm
ഇൻഫ്ളുവൻസർ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം തയാറാക്കി ക്രൈം ബ്രാഞ്ച്. കുറ്റപത്രത്തിൽ നാല് പേർ പ്രതികളാണ്. സ്ഥാപനത്തിലെ ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവരാണ് പ്രതികൾ. 65 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികൾ ചേർന്ന് തട്ടിയെടുത്തത്. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ജീവനക്കാരികൾ പണം പങ്കിട്ടെടുത്തു. ജൂൺ മാസത്തിൽ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.12 മാസക്കാലത്തിനിടെ ഷോറൂമിലെ മൂന്ന് വനിതാ ജീവനക്കാർ ക്യുആർ കോഡുകൾ ഉപയോഗിച്ച് ബുട്ടീക്കിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് പോലീസ് കേസ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













