മലയാളികളുടെ ലാലേട്ടന് പിറന്നാൾ മധുരം

The first film that came before the audience was Manjil Virinja Pookkal, which was released in 1980.

May 21, 2025 - 12:37
 0
മലയാളികളുടെ ലാലേട്ടന് പിറന്നാൾ മധുരം

മലയാളികളുടെ ലാലേട്ടന് പിറന്നാൾ മധുരം. മേയ് 21,1960ൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും മകനായി പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് ജനനം. മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു.1980കളിലാണ് മോഹൻലാൽ ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. 

മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ 1980ൽ ഇറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു.
തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് സ്കൂൾ വിദ്യാഭ്യാസം. ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ. ബി,കോം ബിരുദധാരിയാണ്. 

1986ൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ. എന്ന ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു. രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടി. 2001-ൽ പത്മശ്രീ പുരസ്കാരവും, 2019ൽ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകി. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകി.

1986.ൽ  ടി.പി. ബാലഗോപാലൻ എം.എ, രാജാവിന്റെ മകൻ‍, താളവട്ടം, സന്മനസ്സുള്ളവർക്ക് സമാധാനം, പഞ്ചാഗ്നി  നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റ്, 90-കളിൽ കാലാപാനി, 1997-ൽ ഗുരു. 1999-ൽ വാനപ്രസ്ഥം  കന്മദം 2006-ൽ തന്മാത്ര,  2007-ൽ  പരദേശി, 2009-ൽ ഭ്രമരം എന്നിവ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ചിത്രങ്ങളാണ്. ഇരുവർ, കമ്പനി,  ഉന്നൈ പോൽ ഒരുവൻ‍, ജില്ല,രാം ഗോപാൽ വർമ്മാ കി ആംഗ്, അദ്ദേഹത്തിന്റെ അന്യഭാഷാ ചിത്രങ്ങളാണ്. 
 
പ്രതിനായക വേഷങ്ങളിൽ നിന്നു നായക വേഷങ്ങളിലേക്ക് മാറിയ ലാൽ പ്രിയദർശന്റെ ചിത്രങ്ങളിലൂടെയാണ് നായകപദവിയിലേക്ക് ചുവടുറപ്പിക്കുന്നത്. പൂച്ചക്കൊരു മൂക്കുത്തി, ചിത്രം, കിലുക്കം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, തുടങ്ങിയ ചിത്രങ്ങൾ മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിലെ വിജയചിത്രങ്ങളാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0