പ്രസവിച്ചിട്ട അമ്മയെപ്പോലെ കൂടെത്തന്നെ കിടക്കും... അഹാനയെക്കുറിച്ചു ദിയ പറയുന്നു
She is also called Omi. Diya's sisters are happy with Omi's arrival

ഇൻഫ്ളുവൻ സർ ദിയ കൃഷ്ണക്കും അശ്വിനും ആൺകുഞ്ഞു കഴിഞ്ഞ ദിവസമാണ് പിറന്നത്. നീഓം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. വിളിക്കുന്നത് ഓമി എന്ന പേരിലും. ഓമിയുടെ വരവോടെ സന്തോഷത്തിലാണ് ദിയയുടെ സഹോദരിമാർ. ആശുപത്രിയില്‍ നിന്ന് തിരികെ വന്ന ദിയ കൃഷ്ണയ്ക്കും കുഞ്ഞിനും വന്‍ വരവേല്‍പ്പാണ് അനിയത്തിമാര്‍ ഒരുക്കിയത്. കുഞ്ഞിനെ അരികിൽ നിന്ന് പരിപാലിക്കുന്ന അഹാനയെക്കുറിച്ചു ദിയ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അമ്മു എണീറ്റു കഴിഞ്ഞാൽ പിന്നെ 24 മണിക്കൂറും ബേബിയുടെ കൂടെയാണ്. അമ്മുനെ പിന്നെ ബേബിയുടെ കട്ടിലിൽ നിന്നും എണീപ്പിച്ചു മാറ്റണം. ഒന്നു മാറുമോ മാഡം, എന്നൊക്കെ ചോദിക്കണം. അപ്പോൾ മാറും. പ്രസവിച്ചിട്ട അമ്മയെപ്പോലെ കൂടെത്തന്നെ കിടക്കും. മണപ്പിച്ചോണ്ടിരിക്കും, എനിക്ക് ഈ മനം ഇഷ്ടമാ.. ഇപ്പോൾ അമ്മു ഉറങ്ങുകയാ.. ഉണർന്നാൽ എനിക്ക് കിട്ടത്തില്ല, ഇങ്ങനെയാണ് ദിയയുടെ വാക്കുകൾ. അമ്മയായത് ദിയാക്കോ അമ്മൂമ്മയായത് തനിക്കോ വിശ്വസിക്കാൻ ആവുന്നില്ലെന്ന് സിന്ധു കൃഷ്ണ പ്രതികരിച്ചു.
What's Your Reaction?






