തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ആരോഗ്യ അവകാശവാദങ്ങളും ഉന്നയിച്ചതിന് എഫ്എസ്എസ്എഐ പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ചു

FSSAI has sent notices to leading companies for making misleading advertisements and health claims

Jun 19, 2026 - 21:28
 0
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ആരോഗ്യ അവകാശവാദങ്ങളും ഉന്നയിച്ചതിന് എഫ്എസ്എസ്എഐ പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ചു

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ആരോഗ്യ അവകാശവാദങ്ങളും ഉന്നയിച്ചതിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ചു. കിൻഡർ ജോയ്, സഫോള തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഇതിൽ ഉൾപ്പെടുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമം ലംഘിച്ചതിനാണ് ഈ കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ യഥാർത്ഥ ചേരുവകളിൽ അവകാശപ്പെടുന്നത്രയും മിൽക്ക് സോളിഡുകൾ ഇല്ലെന്നും, ഇത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ കണ്ടെത്തി. സഫോള മാരികോ ലിമിറ്റഡിന്റെ 'സഫോള ടോട്ടൽ ഹാർട്ട് പ്രോ-മൾട്ടി സോഴ്സ് കുക്കിങ് ഓയിൽ' പാക്കറ്റിന് പുറത്ത് നൽകിയിരിക്കുന്ന 'ഹാർട്ട് പ്രോ' എന്ന വാക്കും ഹൃദയത്തിന്റെ ചിത്രവും ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. കൂടാതെ കവറിന് പുറത്തുള്ള 'ഗുഡ് ഫാറ്റ് ബാലൻസ്' എന്ന അവകാശവാദം ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ടെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0