ഗ്രേറ്റ് ബോംബെ സർക്കസ്സ് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം പ്രദർശനം തുടരുന്നു
Great Bombay Circus continues its show near Palakkad Stadium Bus Stand
ഗ്രേറ്റ് ബോംബെ സർക്കസ്സ് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം പ്രദർശനം തുടരുന്നു. എത്യോപ്യൻ കലാകാരന്മാരുടെ മികവാർന്ന പ്രകടനവുമായാണ് ഗ്രേറ്റ് ബോംബെ സർക്കസ് പാലക്കാട് എത്തുന്നത്. സ്വിമിങ് ബീം അക്രോബാറ്റിക്, ഡയാബോളോ, റോളർ ബാലൻസ്, ക്ലബ്സ് ജംഗ്ലിങ് എന്നിവയാണ് പ്രധന ഇനങ്ങൾ.
റിങ് ബാലൻസ്, സ്‌കേറ്റിങ്, കപ്പ് സോസർ, ഫ്ളയിങ് ട്രപ്പീസ്, ക്രോസ്സ് ബാർ, ഡോഗ്സ് അക്രോബാറ്റ്, ഡെന്റൽ ബാലൻസ്, ബാലൻസ് ഇൻ ട്രപ്പീസ് തുടങ്ങിയവയുമുണ്ട്. ദിവസേന വൈകിട്ട് നാലിനും ഏഴിനും ഷോ ഉണ്ടാകും. 150, 250, 300 രൂപ എന്നിവയാണ് ടിക്കറ്റ് നിരക്കുകൾ. 300 രൂപയാണ് അഡ്വാൻസ് ബുക്കിംഗ് നിരക്ക്. 8893606308, 8289884060, 8921628262 എന്നി നമ്പറുകളിൽ ബുക്കിംഗ് ചെയ്യാനായി വിളിക്കാം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













