തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യ അവകാശവാദങ്ങൾ ഉന്നയിച്ചതിന് പ്രമുഖ ബ്രാൻഡുകൾക്കെതിരെ നടപടി സ്വീകരിച്ചു
Action taken against leading brands for making misleading health claims
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പാക്കേജിംഗിൽ അവകാശവാദങ്ങൾ ഉന്നയിച്ചതിന് പ്രമുഖ പനീർ, ചോക്ലേറ്റ് സ്പ്രെഡ് ബ്രാൻഡുകൾക്കെതിരെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. 2006-ലെ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഹെറിറ്റേജ് ഫുഡ്‌സ്, ദിയ ഫുഡ്‌സ് എന്നീ കമ്പനികളുടെ ഉൽപ്പന്നങ്ങൾക്കെതിരെയാണ് ഈ പ്രധാന നടപടി.ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 100 ശതമാനം എന്ന വാക്ക് ലേബലുകളിൽ ഉപയോഗിക്കാൻ കൃത്യമായ നിർവചനമില്ല. യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലാതെ "പ്രതിരോധശേഷി കൂട്ടും", "ശരീരത്തിലെ വിഷാംശം നീക്കും" എന്നീ അവകാശവാദങ്ങൾ ഉന്നയിച്ചതിനും, പാക്കറ്റിൽ പച്ചക്കറികളുടെ ചിത്രം നൽകിയിട്ടും ചേരുവകളിൽ അവ ഉൾപ്പെടുത്താത്തതിനുമാണ് ഈ നടപടി.ചട്ടങ്ങൾ ലംഘിച്ച ഈ കമ്പനികളോട് 7 ദിവസത്തിനകം കൃത്യമായ വിശദീകരണം നൽകാൻ എഫ്എസ്എസ്എഐ നിർദ്ദേശിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയാൽ കടുത്ത നിയമനടപടികൾ സ്വീകരിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











