ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ ഉയരുന്നതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു
Red alert declared in Andhra Pradesh due to rising Covid cases.
ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ ഉയരുന്നതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോവിഡ്-19 കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. വിശാഖപട്ടണത്തെ വിഐഎംഎസ് ഒരു പ്രത്യേക 20 ബെഡ് കോവിഡ് വാർഡ് സ്ഥാപിച്ചു. പുതുതായി ജെഎൻ.1, എൽഎഫ്.7, എൻബി.1.8 തുടങ്ങിയ ഓമിക്രോൺ കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് കൂടുതൽ മുന്നൊരുക്കങ്ങൾ സ്വീകരിച്ചു.
രോഗബാധിതരായവരെ എത്രയും വേഗം തിരിച്ചറിയാനും ചികിത്സയ്ക്കായി ആവശ്യമായ മരുന്നുകളും പിപിഇ കിറ്റുകളും ഒരുക്കാൻ സർക്കാർ നിർദേശം നൽകി. റാപ്പിഡ് കിറ്റിൽ പോസിറ്റീവായി വന്നവരുടെ ആർടി പിസി ആർ പരിശോധനയും നിർബന്ധമാക്കി. വിഐഎംഎസ് ഡയറക്ടർ ഡോ. കെ. രാംബാബു പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തു. പരിശോധനയും നിയന്ത്രണങ്ങളും ശക്തമാക്കി സംസ്ഥാനത്തുടനീളം എല്ലാ ജില്ലകളിലും ദൈനംദിന പരിശോധനകൾ പുനരാരംഭിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













