ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്

England captain Joe Root equalled Indian batting legend Sachin Tendulkars record

Aug 21, 2026 - 11:12
 0
ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്


ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടിയാണ് ജോ നേട്ടം സ്വന്തമാക്കിയത്. പാകിസ്ഥാനെതിരെ 66 റണ്‍സ് നേടി പുറത്തായ റൂട്ട് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികളെന്ന സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് എത്തിയത്. ഇരുവരും ഇപ്പോള്‍ 68 അര്‍ധസെഞ്ചുറികളുമായി ഒപ്പത്തിനൊപ്പമാണ്. 200 ടെസ്റ്റുകളിലെ 329 ഇന്നിംഗ്സുകളില്‍ നിന്നാണ് സച്ചിൻ 68 അര്‍ധസെഞ്ചുറികള്‍ നേടിയതെങ്കില്‍ 167 ടെസ്റ്റുകളിലെ 305 ഇന്നിംഗ്സുകളില്‍ നിന്നാണ് റൂട്ട് 68 അര്‍ധസെഞ്ചുറികള്‍ സ്വന്തമാക്കിയത്. സച്ചിനെക്കാൾ 33 ഇന്നിംഗ്സുകള്‍ കുറവ് കളിച്ചാണ് ജോ റൂട്ട് ഈ നേട്ടത്തിലെത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0