വൈഭവ് സൂര്യവൻഷി ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരം
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് വൈഭവ് സൂര്യവൻഷി സ്വന്തമാക്കിയിരിക്കുന്നത്.14ആം വയസ്സിൽ ഐ പി എൽ അരങ്ങേറ്റം. ഓരോ യുവാക്കളുടെയും സ്വപ്നമാണ് ചെറുപ്രായത്തിൽ വൈഭവ് കൈപ്പിടിയിലാക്കിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ പരിക്കേറ്റ് പുറത്തായതോടെയാണ് വൈഭവിന് അവസരമൊരുങ്ങിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസൺ പരുക്കേറ്റ് പുറത്തായതോടെ രാജസ്ഥാന് ഇന്നിംഗ്സില്‍ ഇംപാക്ട് പ്ലേയറായി വൈഭവിനെ ഓപ്പണറായി ഇറക്കി. നേരിട്ട ആദ്യ പന്ത് തന്നെ സിക്സ്. തന്റെ വരവറിയിച്ചുള്ള മികച്ച പ്രകടനമാണ് കളിയിൽ ഉടനീളം വൈഭവ് കാഴ്ചവെച്ചത്.
2008-ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചതിന് ശേഷമാണ് വൈഭവ് ജനിച്ചത്. ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം ജനിച്ച് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ വൈഭവിന് സ്വന്തമായി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി കളിച്ച 16 വയസ്സുള്ള പ്രയാസ് റേ ബർമന്റെ റെക്കോഡും വൈഭവ് മറികടന്നു. ഐപിഎല്‍ മെഗാ ലേലത്തില്‍, 1.1 കോടി രൂപയ്ക്കാണ് സൂര്യവംശിയെ രാജസ്ഥാന് സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ കരാര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടവും താരത്തിന് സ്വന്തമായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













