ധനമന്ത്രി നിര്‍മല സീതാരാമന്റെ ഒമ്പതാമത്തെ ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കും

Finance Minister Nirmala Sitharaman will present her ninth budget on February 1

Jan 28, 2026 - 10:19
Jan 28, 2026 - 10:20
 0
ധനമന്ത്രി നിര്‍മല സീതാരാമന്റെ ഒമ്പതാമത്തെ ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കും


94-ാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി 1 ന് അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റും ധനമന്ത്രി നിര്‍മല സീതാരാമന്റെ ഒമ്പതാമത്തെ ബജറ്റുമാണിത്. ചരിത്രത്തിലാദ്യമായി ഇത്തവണ ഞായറാഴ്ച്ചയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ അനിശ്ചിതത്വത്തിൽ തുടരുകയും ആഭ്യന്തര വളർച്ചാ പ്രതീക്ഷകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്ന ഒരു സമയത്ത് നികുതി, പൊതുചെലവ്, സാമ്പത്തിക അച്ചടക്കം, നയ മുൻഗണനകൾ എന്നിവയെക്കുറിച്ചുള്ള നിർണായക സൂചനകൾ ബജറ്റ് നൽകും.

ഇന്ദിരാഗാന്ധിക്ക് ശേഷം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഇന്ത്യന്‍ ചരിത്രത്തിലെ രണ്ടാമത്തെ വനിതയാണ് നിര്‍മല സീതാരാമന്‍. 2019 മുതല്‍ നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ 77 സാധാരണ ബജറ്റുകളും 14 ഇടക്കാല ബജറ്റുകളുമാണ് അവതരിപ്പിച്ചിട്ടുള്ളത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0