റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.50 ശതമാനം വെട്ടിക്കുറച്ചു

The Reserve Bank of India has cut the repo rate by 0.50 percent.

Jun 7, 2025 - 11:12
 0
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.50 ശതമാനം വെട്ടിക്കുറച്ചു

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.50 ശതമാനം വെട്ടിക്കുറച്ചു.  ആറുശതമാനമായിരുന്ന റിപ്പോ നിരക്ക് 5.5 ശതമാനത്തിലേക്കാണ് പുതിയ നീക്കത്തോടെ എത്തിയിരിക്കുന്നത്. ഭവന വായ്പ, കാര്‍ഷിക വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങി എല്ലാം റിപ്പോനിരക്ക് അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. ഇതിന്റെയെല്ലാം പലിശ നിരക്ക് പുതിയ മാറ്റത്തോടെ കുറയും. ഇത് പ്രതിമാസ തിരിച്ചടവിലും പ്രതിഫലിക്കും.
കഴിഞ്ഞ ഫെബ്രുവരിയിലും അരശതമാനം വായ്പനിരക്ക് കുറഞ്ഞിരുന്നു. ഇതോടെ ആകെ ഒരു ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. റിപ്പോനിരക്കിന് പുറമെ സിആര്‍ആറും വെട്ടിക്കുറച്ചിട്ടുണ്ട്. ഇതുവഴി 4 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ഇതോടെ 2.5 ലക്ഷം കോടി രൂപ അധികമായി ബാങ്കുകള്‍ക്ക് ലഭിക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0