സ്വകാര്യ ബസ്സുകൾ സന്ധ്യയോടെ സർവീസുകൾ അവസാനിപ്പിക്കുന്നതിനെതിരെ നടപടി വേണം - ജനതാദൾ (എസ്)
സ്വകാര്യ ബസ്സുകൾ സന്ധ്യയോടെ സർവ്വീസ്സ് അവസാനിപ്പിക്കുന്നതിനെതിരെ നടപടിവേണം - ജനതാദൾ (എസ്)
കൊല്ലം:സ്വകാര്യ ബസ്സുകൾക്ക് ആർ ടി ഒ അനുവദിക്കുന്ന പെർമിറ്റിനും സമയ ക്രമത്തിനും വിരുദ്ധ മായി സന്ധ്യ യോടെ സർവ്വീസ് നിർത്തി വെക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പുതിയ പെർമിറ്റു കൾ അനുവദിക്കുന്നതിനു പകരം നിലവിൽ ഉള്ളതും ആർ ടി ഒ അനുമതി നൽകിയതുമായ റൂട്ടുകളിൽ സർവീസ്സ് നടത്തുന്നുണ്ടോ എന്ന കാര്യം സംബന്ധിച്ചു ഗതാഗത വകുപ്പ് മോണിറ്ററിങ് നടത്തുകയും വൈകുന്നേരം യാത്ര അവസാനിപ്പിക്കുന്ന ബസ്സുകളുടെയും പ്രഭാതകാല സർവീസ്സ് നടത്താത്ത ബസ്സുകളുടെയും പെർമിറ്റു റദ്ദാക്കാനും പ്രസ്തുത സമയങ്ങളിൽ പുതിയ അപേക്ഷകർക്കു അനുമതി നൽകണമെന്ന് ജനതാദൾ (എസ്))ജില്ലാ പ്രവർത്തകയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.യാത്ര ക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ മുന്നറിയിപ്പില്ലാതെ ബസ്സുകളുടെമിന്നൽ പണിമുടക്കിൽനിന്നുംബസ്സ് ഉടമകൾ മാറി നിൽക്കണമെന്നു യോഗം ആവശ്യപ്പെട്ടു സംസ്ഥാനത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ അമിത വില ഈ ടാക്കുന്നതിനെതിരെ ലീഗൽ മെട്രോളജിഉപഭോക് തൃ വകുപ്പും നടത്തുന്ന പരിശോധനസ്വാഗതാ ർ ഹമാണ്. തുടർ പരിശോധന ഉറപ്പ് വരൂ ത്തണ മെന്നു യോഗം ആവശ്യപ്പെട്ടു
പാർട്ടി ജില്ലാ കൺവെൻഷൻ നടത്തിപ്പുമായി ബന്ധപ്പെട്ട് കൂടിയ ആലോചനയോഗം സംസ്ഥാന വർക്കിംങ് പ്രസിഡൻ്റ് അഡ്വ.ഇരുമ്പിൽ വിജയൻ ഉത്ഘാടനം ചെയ്തു.ആക്ടിംങ് പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഫെലിക്സ് തോമസ്, അമ്പാടി ആർ.രാധാകൃഷ്ണ പണിക്കർ ,ഫിലിപ്പ് കെ.തോമസ്, ഷൈജു പത്തനാപുരം, ഗോകുലം ആർ.അനിൽകുമാർ, സുബിൻ പുനലൂർ, ചന്ദ്രശ്ശേരി കെ.കരുണാകരൻ നായർ ,മുഹമ്മദ് ഷാഫി, ശശികല എസ്.ആശ്രാമം, എസ്. ജയശ്രീ വാര്യർ എന്നിവർ പ്രസംഗിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













