കർഷകശ്രീ പുരസ്കാരം ബാബു കൊഴുപ്പക്കളത്തിന് അർഹമായി

Sep 4, 2026 - 18:51
Sep 4, 2026 - 18:57
 0
കർഷകശ്രീ പുരസ്കാരം ബാബു കൊഴുപ്പക്കളത്തിന് അർഹമായി
കർഷകശ്രീ പുരസ്കാരം ബാബു കൊഴുപ്പക്കളത്തിന് അർഹമായി

*കര്‍ഷക ശ്രേഷ്ഠന്‍ അവാര്‍ഡ് ബാബു കൊഴുപ്പക്കളത്തിന്* 

എടത്വ: കുട്ടനാട് എക്യുമെനിക്കല്‍ മൂവ്‌മെന്റ് ഏര്‍പ്പെടുത്തിയ കര്‍ഷകശ്രേഷ്ഠന്‍ പുരസ്‌കാരം കുട്ടനാട്ടിലെ പ്രമുഖ സമ്മിശ്ര കര്‍ഷകനായ എടത്വ സ്വദേശി ബാബു കൊഴുപ്പക്കളത്തിന് ലഭിച്ചു. 10,001 രൂപയും പ്രശംസാ ഫലകവും അവാര്‍ഡ് ചങ്ങനാശ്ശേരി പ്രസ് ക്ലബ് ഹാളില്‍ വച്ച് അഞ്ചിന് നടത്തുന്ന സമ്മേളനത്തില്‍ വച്ച് സമ്മാനിക്കും. ബാബു കൊഴുപ്പക്കളം തന്റെ സ്വന്തം പുരയിടത്തിലെ കൃഷി ഭൂമിയിലൂടെ സമ്മിശ്ര കൃഷിരീതിയിലൂടെ പുത്തന്‍ അറിവും പ്രചോദനവും യുവാക്കള്‍ക്ക് പകര്‍ന്ന് നല്‍കിക്കൊണ്ടിരിക്കുന്നത് മാനിച്ചാണ് അവാര്‍ഡ് നല്‍കിയതെന്ന് കുട്ടനാട് എക്യുമെനിക്കല്‍ മൂവ്മെന്റ് ചെയര്‍മാന്‍ ഔസേപ്പച്ചന്‍ ചെറുകാട്, ജനറല്‍ കണ്‍വീനര്‍മാരായ നൈനാന്‍ തോമസ് മുളപ്പാംമഠം, ടോമിച്ചന്‍ കളങ്ങര, കോഡിനേറ്റര്‍മാരായ കെ.ജെ. ജെയിംസ് കൊച്ചുകുന്നേല്‍ എന്നിവര്‍ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0