ഹരിത കർമ്മ സേനാ അംഗത്തിന് നഷ്ടപ്പെട്ട മാലയും താലിയും ഒന്നരമാസത്തിനുശേഷം തിരികെ ലഭിച്ചു

The garland and pendant lost by a member of the Haritha Karma Sena were returned after one and a half months

Dec 31, 2025 - 09:37
Dec 31, 2025 - 09:37
 0
ഹരിത കർമ്മ സേനാ അംഗത്തിന് നഷ്ടപ്പെട്ട മാലയും താലിയും ഒന്നരമാസത്തിനുശേഷം തിരികെ ലഭിച്ചു

ആലപ്പുഴ:-

എടത്വ:  ഹരിത കർമ്മ സേന അംഗമായ എടത്വ പഞ്ചായത്ത് ഒന്നാം വാർഡ്
 കൊടുപുന്ന ശ്രായിപറമ്പ് സരിതാ സാബുവിനാണ്
 നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ ഒന്നര മാസത്തിനു ശേഷം  തിരികെ ലഭിച്ചത്. 
 എടത്വ  മൂന്നുതൈയ്ക്കൽ ജോൺസി വർഗീസിനാണ് ഒരു പവന്റെ മാലയും നാല് ഗ്രാമിൻ്റെ താലിയും ലഭിച്ചത്. 
നവംബർ 13 ന്
പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിക്കാൻ പോകുന്നതിനിടയിൽ 
 നാലാം വാർഡിൽ വച്ചാണ്
സരിതയ്ക്ക് മാലയും താലിയും
 നഷ്‌ടപ്പെട്ടത്. തുടർന്ന് സ്വർണാഭരണങ്ങൾ  നഷ്ടമായ വിവരം സമൂഹമാധ്യമങ്ങളിലൂടെ
പുറത്തറിഞ്ഞു.
  നഷ്ടപ്പെട്ട  മാലയും താലിയും ഒന്നരമാസം കഴിഞ്ഞിട്ടും  ലഭിക്കാതിരുന്ന വിഷമത്തിൽ ആയിരുന്നു സരിത.
കഴിഞ്ഞദിവസം ജോൺസി മൂന്നു തൈയ്ക്കലിന് തന്റെ വീടിന്റെ പുറകിലെ പറമ്പിൽ നിന്ന്  മാലയും താലിയും ലഭിക്കുകയായിരുന്നു  
 ഹരിത കർമ്മ സേനാംഗത്തിന് സ്വർണ്ണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടിരുന്ന ജോൺസി നാലാം വാർഡിലെ ഹരിത കർമ്മസേനാംഗം സീമയെ
 ഫോൺ വിളിച്ച് സ്വർണ്ണം കിട്ടിയ വിവരം അറിയിക്കുകയായിരുന്നു. സീമ അറിയിച്ചത് അനുസരിച്ച് സരിത
ഹരിതകർമ്മ സേനാംഗങ്ങളുമായി ജോൺസിയുടെ വീട്ടിലെത്തി താലിയും മാലയും ഏറ്റുവാങ്ങുകയുമായിരുന്നു.
 ഹരിത കർമ്മ സേന കൺസോഷ്യം പ്രസിഡണ്ട് ലില്ലി വർഗീസ്, സെക്രട്ടറി രമ പുഷ്പൻ, സീമ ബിനു, ശൈലജ, ജാൻസി
എന്നിവരുടെ നേതൃത്വത്തിൽ 
 നാട്ടുകാരുടെ സാന്നിധ്യത്തിൽ 
 ജോൺസിയെ വീട്ടിലെത്തി ആദരിക്കുകയും ചെയ്തു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0