ജനശക്തി കോൺഗ്രസ് -ടി.വി.കെ സംയുക്ത മുന്നണി രൂപീകരിച്ചു.

May 26, 2026 - 05:39
May 26, 2026 - 07:25
 0
ജനശക്തി കോൺഗ്രസ് -ടി.വി.കെ സംയുക്ത മുന്നണി രൂപീകരിച്ചു.

ടി.വി.കെ യുമായി ചേർന്ന് ജനശക്തി കോൺഗ്രസ് സംയുക്ത മുന്നണി രൂപീകരിച്ചു

കൊച്ചി: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ യുമായി ചേർന്ന് ജനശക്തി കോൺഗ്രസ് കേരള ഘടകം സംയുക്ത മുന്നണി രൂപീകരിച്ചു. രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് ക്ലാസിക് ഹോട്ടലിൽ ചേർന്ന മുന്നണി യോഗം തമിഴ്നാട് മുന്നണി കൺവീനറും ടി.വി.കെ നേതാവുമായ ഡി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.

ജനശക്തി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ അധ്യക്ഷനായി. സംയുക്ത രാഷ്ട്രീയ മുന്നണി നാടിന്റെ പൊതുവിഷയങ്ങളിൽ കൂട്ടായ ഇടപെടൽ നടത്താൻ കഴിയുന്ന കെട്ടുറപ്പുള്ള മുന്നണിയായി പ്രവർത്തിക്കുമെന്നും പുതുതലമുറ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിനൊപ്പമാണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാറ്റമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും വിജയ് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം വരും നാളുകളിൽ രാജ്യം ഏറ്റെടുക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

സബീർ ചക്കരപ്പറമ്പ്, ബേബി ഭക്ഷായണി, അഷറഫ് കാഞ്ഞങ്ങാട്, ഹുമയൂൺ കമ്പീർ, ജോൺസൺ മൂവാറ്റുപുഴ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ നേതൃത്വം നൽകി.

ഇരുപാർട്ടികളുടെയും സംയുക്ത മുന്നണി കേരളത്തോടൊപ്പം കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലുമുള്ള ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ശക്തമായ രാഷ്ട്രീയ ഇടപെടലുകൾ നടത്തുക എന്നതാണ് ലക്ഷ്യമെന്ന് നേതാക്കൾ അറിയിച്ചു. സാമൂഹ്യനീതി, യുവജന ശാക്തീകരണം, വയോജന ക്ഷേമം തുടങ്ങിയ മേഖലകളിൽ സംയുക്ത പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും സംഘടനാ ഭാരവാഹികൾവ്യക്തമാക്കി.കൺവീനറായിസബീർചക്കരപ്പറമ്പിനെതെരഞ്ഞെടുത്തു.തുടർന്ന് 51 കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു.വൈസ്പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.തുടർന്ന് സംസ്ഥാന നേതാക്കൾ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0