റീ ഇമാജിനിങ് കേരളം എന്ന ദ്വിദിന നേതൃശില്പശാലയിൽ വിദ്യാർത്ഥികളായി മന്ത്രിമാർ
Back to the classroom Two day class for ministers including the Chief Minister at IIM Kozhikode
ഐഐഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘റീ ഇമാജിനിങ് കേരളം’ എന്ന ദ്വിദിന നേതൃശില്പശാലയിൽ വിദ്യാർത്ഥികളായി മന്ത്രിമാർ. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ക്ലാസ് തുടങ്ങി. സംസ്ഥാനത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവി വെല്ലുവിളികളുമടക്കം ക്ലാസിൽ ചർച്ച ചെയ്യും.
ഐഐഎമ്മിൽ താമസിച്ചാകും പഠനം. കേരളത്തിന്റെ ഭാവി വികസനത്തിന് പുതിയ ആശയങ്ങളും തന്ത്രപരമായ സമീപനങ്ങളും രൂപപ്പെടുത്തുന്നതിനുള്ള സംവാദ വേദിയായാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. നിർമിതബുദ്ധിയുടെ കാലത്തെ നേതൃത്വം, നയങ്ങൾ ജന ജീവിതത്തിൽ സുസ്ഥിരമായ മാറ്റങ്ങളാക്കുന്നതിനുള്ള സമീപനം, കാലാവസ്ഥാപ്രതിരോധം, സമൂഹാധിഷ്ഠിത ദുരന്തനിവാരണം, പൊതുജനാരോഗ്യവും വയോജന സമൂഹവും, സിൽവർ ഇക്കോണമി, കേരളത്തിന്റെ സാമ്പത്തിക- ധനകാര്യ അടിത്തറ, തുടങ്ങിയവയെക്കുറിച്ചു ക്ലാസ് സംഘടിപ്പിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











