ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറും മുഖ്യമന്ത്രി വി ഡി സതീശനും തമ്മില്‍ കൂടിക്കാഴ്ച നടത്തി
US Ambassador to India Sergio Gore met Chief Minister VD Satheesan
ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറും മുഖ്യമന്ത്രി വി ഡി സതീശനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്‌കാരം, നിക്ഷേപം, തീരദേശ-തുറമുഖ വികസനം തുടങ്ങിയ മേഖലകളില്‍ കേരളവും അമേരിക്കയും തമ്മിലുള്ള പരസ്പര സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. കേരളത്തിലെയും അമേരിക്കയിലെയും സര്‍വ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത ഗവേഷണം, അധ്യാപക-വിദ്യാര്‍ത്ഥി ആശയവിനിമയം, നൂതന സാങ്കേതികവിദ്യ എന്നിവയിലെ പങ്കാളിത്തത്തിന്റെ സാധ്യതകള്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സെര്‍ജിയോ ഗോറിൻറെ ആദ്യ കേരള സന്ദര്‍ശനമാണിത്. സാംസ്‌കാരികം, വിദ്യാഭ്യാസം, സാമ്പത്തികം, ജനങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കേരളത്തിലെയും അമേരിക്കയിലെയും പ്രധാന നഗരങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് 'സിസ്റ്റര്‍ സിറ്റീസ്' മാതൃകയിലുള്ള പങ്കാളിത്ത സാധ്യതകള്‍ പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













